ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പറ്റിയ വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാരിനോ ആരോഗ്യ മേഖലയ്‌ക്കോ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മറുപടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി കാര്യക്ഷമം ആക്കാമായിരുന്നുവെന്ന് പറഞ്ഞ ബോറിസ് വീഴ്ച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അഭിപ്രായപ്പെട്ടു. കോവിഡ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന തീവ്രതയെക്കുറിച്ച് തുടക്കത്തില്‍ തിരിച്ചറിഞ്ഞില്ലെന്നും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ യുകെയില്‍ വൈറസ് വളരെയധികം വ്യാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ച്ചകള്‍ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. യുകെയില്‍ ഇതുവരെ 2,97,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45,677 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.