English हिंदी

Blog

KM Shaji

 

കോഴിക്കോട്: വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം ഷാജി എംഎല്‍എ. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ പറയുന്ന പിഴ അടക്കാന്‍ തയ്യാറാണെന്നും കെ.എം ഷാജി വ്യക്തമാക്കി.

വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. പ്ലാനിലെ അനുമതിയെക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മ്മിച്ചതായാണ് കോര്‍പ്പറേഷന്റെ കണ്ടെത്തല്‍. 3,000 ചതുരശ്ര അടിക്കാണ് കോര്‍പ്പറേഷനില്‍ നിന്ന് അനുമതി ലഭിച്ചത്. എന്നാല്‍ എംഎല്‍എയുടെ വീട് 5,500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണം ഉണ്ടെന്നാണ് അളവെടുപ്പില്‍ കണ്ടെത്തിയത്.

Also read:  വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ.എം ഷാജി

മൂവായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടക്കണം. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായി രേഖകളില്‍ 3000 സ്‌ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതല്‍ വലിപ്പത്തില്‍ വീട് പണിയുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് കെ.എം ഷാജിയുടെ വീട് അധികൃതര്‍ അളന്നത്. കെ.എം ഷാജിയുടെ വീട് എത്ര വിലതിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍ക്കുന്നിന് സമീപത്തെ വീട് കഴിഞ്ഞ ദിവസം അളന്നത്.

Also read:  തൃശൂരിൽ വീണ്ടും കോവിഡ് മരണം

അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്.