Web Desk
ഒമാനില്‍ 810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 26079 ആയി. 2797 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളില്‍ 342 പേര്‍ പ്രവാസികളും 468 പേര്‍ സ്വദേശികളുമാണ്. 708 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11797 ആയി. രണ്ടു പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 116 ആയി. 14166 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്.