പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നതിനെതിരെ മന്ത്രി എ.കെ ബാലന്‍. തോക്ക് കണ്ടാല്‍ പേടിക്കാത്ത പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. അവരെ ഉലക്ക കാണിച്ച് പേടിപ്പിക്കരുത്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും ഓലപ്പാമ്പ കണ്ട് പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരുമെന്ന് മനസ്സിലാക്കേണ്ടതാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
Also read: ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
സ്വര്‍ണകടത്തില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നത് ഗുരുതര വീഴ്ച്ചയാണ്. അന്വേഷണ ഏജന്‍സികളില്‍ ബി.ജെ.പി കോണ്‍ഗ്രസ് സ്വാധീനത്തിന് തെളിവാണിത്. മൊഴികള്‍ പുറത്തുവരുന്നത് അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു.














