2020 ജൂൺ 29 സ്റ്റാറ്റിസ്റ്റിക്സ് ദിനം ആയി ആഘോഷിക്കുന്നു

statistics

Web Desk

ദൈനംദിന ജീവിതത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉപയോഗം ജനപ്രിയമാക്കുന്നതിനും നയങ്ങൾ രൂപപ്പെടുത്തുന്നതിന് സ്ഥിതിവിവരശാസ്‌ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സർക്കാർ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം സ്ഥാപിക്കുന്നതിനു നൽകിയ വിലമതിക്കാനാവാത്ത സംഭാവകളെ മാനിച്ച്‌ പ്രൊഫ. പി. സി. മഹലനോബിസിന്റെ ജന്മവാർഷിക ദിനമായ ജൂൺ 29 ആണ് സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിക്കുന്നത്.

2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം ഇന്റർനെറ്റ് മുഖേന വിർച്വൽ ആയി ആഘോഷിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് -പദ്ധതി നടപ്പാക്കൽ-ആസൂത്രണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും മേഖലയുമായി ബന്ധമുള്ള മറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Also read:  ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കാൻ നീക്കം

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പ്രൊഫ. ബിമൽ റോയ്, യു.എൻ.-ൽ നിന്നുള്ള അന്താരാഷ്ട്ര വനിത പ്രതിനിധികൾ, മറ്റ് പ്രതിനിധികൾ തുടങ്ങിയവരും വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് പ്രൊഫ. മഹലനോബിസിന്റെ പേരിൽ 2019 മുതൽ തന്നെ മന്ത്രാലയം ഒരു ദേശീയ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ലെ പ്രൊഫ. മഹലനോബിസ് ദേശീയ അവാർഡ് ജേതാവിനെ ചടങ്ങിൽ അനുമോദിക്കും.

Also read:  നിങ്ങള്‍ മിണ്ടാതിരിക്കൂ; വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് മുല്ലപ്പളളി

സുസ്ഥിര വികസന ലക്ഷ്യങ്ങൾ മൂന്നും അഞ്ചുമാണ് 2020 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ പ്രമേയം. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക, എല്ലാ പ്രായത്തിലുമുള്ളവരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-3 അഥവാ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ-3 (എസ്.ഡി.ജി-3). ലിംഗസമത്വം കൈവരിക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് സുസ്ഥിര വികസന ലക്‌ഷ്യം-5 അഥവാ എസ്.ഡി.ജി-5.

Also read:  സര്‍ക്കാര്‍ ഐടിഐകള്‍ ഉല്‍പ്പാദന-വിപണന കേന്ദ്രങ്ങളാകുന്നു

സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച ദേശീയ സൂചകത്തിന്റെ ചട്ടക്കൂട് എന്ന് വിശേഷിപ്പിക്കാവുന്ന എൻ.ഐ.എഫ്. (നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്) – പ്രോഗ്രസ് റിപ്പോർട്ടിന്റെ 2020 ലെ പരിഷ്കരിച്ച പതിപ്പ് (2.1) പരിപാടിയിൽ പുറത്തിറക്കും.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് കേഡർ മാനേജ്മെന്റ് പോർട്ടലും 2020 ജൂൺ 29 ന് പ്രവർത്തനമാരംഭിക്കും.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES