പൊലീസ് യൂണിഫോമില്‍ വനിത എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തി ല്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിത പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണി ഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് സമൂഹമാധ്യമങ്ങ ളില്‍ വൈറലായിരിക്കുന്നത്
കോഴിക്കോട്: പൊലീസ് യൂണിഫോമില്‍ വനിത എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തി ല്‍.കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിത പ്രിന്‍സിപ്പല്‍ എസ്‌ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ത്. തോളിലെ നക്ഷത്രങ്ങളും പേരുള്‍പ്പെടെ നെയിം പ്ലേറ്റും എസ്‌ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച ഔദ്യോഗിക ഔദ്യോഗിക യൂണിഫോമിട്ടാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് 2015ല്‍ ഡി ജി പി ഉത്തരവിട്ടിരുന്നു. ടി പി സെന്‍കുമാര്‍ ഡിജിപി ആയിരിക്കെയാ ണ് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സേനാംഗങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ഉത്തരവിറക്കിയത്.
എസ് ഐയുടെ സേവ് ദ ഡേറ്റ് യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തലാണെന്നും ഡിജിപിയുടെ ഉത്ത രവിന്റെ ലംഘനമാണെന്നും സേനാംഗങ്ങള്‍ തന്നെ വിമര്‍ശിക്കുന്നു ണ്ട്. എസ് ഐയ്ക്കെതിരെ നടപടി ഉ ണ്ടായേക്കും.