Web Desk
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന് മധ്യപ്രദേശിന്റെ അധിക ചുമതല. ആനന്ദിബെൻ മധ്യപ്രദേശിന്റെ താല്‍ക്കാലിക ഗവർണറായി ചുമതലയേറ്റു. മധ്യപ്രദേശ് ഗവര്‍ണര്‍ ലാൽ ജി ടണ്ടൻ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി.
ശ്വാസതടസത്തെ തുടർന്ന് ജൂൺ 11നാണ് ലാൽ ജി ടണ്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും ലാൽ ജി ടണ്ടൻ നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.