അഗ്നിബാധയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന പത്ത് പേര്‍ വെന്തുമരിച്ചു. അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം. അഗ്നിബാധയില്‍ തീവ്രപരിചരണ വിഭാഗ ത്തില്‍ പ്രവേശിപ്പിച്ചിരുന്ന പത്ത് പേര്‍ വെന്തുമരിച്ചു.അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയിലാണ് ഞെട്ടി ക്കുന്ന സംഭവം.
തീവ്രപരിചരണ വിഭാഗത്തിലാണ് അപകടമുണ്ടായത്.അപകടം ഉണ്ടാകുമ്പോള്‍ 20 രോഗികള്‍ ഐസി യുവില്‍ ചികില്‍സയിലുണ്ടായിരുന്നു.ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടുത്തം മറ്റു വാര്‍ഡുകളിലേ ക്കും പടരുകയായിരുന്നു.പൊള്ളലേറ്റ പത്ത് പേരെ രക്ഷപ്പെടുത്തി.
നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. രക്ഷാ വ്രര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.











