English हिंदी

Blog

imf

ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.

വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാ ന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ലോക സമ്പദ് വ്യവസ്ഥയില്‍ വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തു വിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു.

ഇന്ത്യയെ സംബന്ധിച്ചുള്ള പ്രവചനത്തില്‍ കാര്യമായ മാറ്റമില്ലെന്ന് ഐഎംഎഫ് അറിയിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുക. ഇതില്‍ മാറ്റമില്ല. അടുത്ത വര്‍ഷം ചെറിയ ഇടിവോടെ 6.1ലേക്കു താഴും. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു കാരണമാവു കയെന്ന് ഐഎംഎഫ് പറ ഞ്ഞു. 2024ല്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തുമെന്നും ഐ എംഎഫ് അഭിപ്രായപ്പെട്ടു.

നാലാംപാദത്തിലെ 0.2 ശതമാനം ഇടിവോടെ 2022ല്‍ ചൈനയുടെ വളര്‍ച്ച 3ശതമാനമായി കുറയും. നാല്‍ പ്പതു വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനയുടെ വളര്‍ച്ച ലോകശരാശരിക്കു താഴെയാവുന്നത്. 2023ല്‍ ചൈന 5.2 ശതമാനം വളര്‍ച്ചയിലേക്കു തിരിച്ചെത്തും. എന്നാല്‍ 2024ല്‍ 4.5 ശതമാനത്തിലേക്കു താഴും. 2023ല്‍ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളര്‍ച്ചയുടെ അന്‍പതു ശതമാനവും സംഭാവന ചെയ്യുന്ന ത് ഇന്ത്യയും ചൈനയും ചേര്‍ന്നായിരിക്കുമെന്ന് ഐഎംഎപ് പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ യുടെ ഇടിവിലും ഇന്ത്യ തിളക്കമുള്ള ഇടമായി ശേഷിക്കുമെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം ചീഫ് ഇക്ക ണോമിസ്റ്റും ഡയറക്ടറുമായ പീര്‍ ഒലിവര്‍ ഗൗരിന്‍ചസ് പറ ഞ്ഞു.