English हिंदी

Blog

cbse

പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷ കളിലെ മാര്‍ക്കും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണയിക്കാനുള്ള അന്തിമ മാനദ ണ്ഡം ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പതിനൊ ന്ന് ക്ലാസുകളിലെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളിലെ മാര്‍ക്കും ഇതിനായി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് പരമാവധി വെയിറ്റേജ് നല്‍കിയും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിദ്യാര്‍ഥിയുടെ പ്രകടനം വിലയി രുത്തിയും മാര്‍ക്ക് നിശ്ചയിക്കാന്‍ നേരത്തെ ആലോചിച്ചിരുന്ന തായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനദണ്ഡം സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Also read:  പാറശാലയിലെ ഷാരോണിന്റെ മരണം ; ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. മാര്‍ക്ക് നിര്‍ണയി ക്കാന്‍ കുറ്റമറ്റ സംവിധാനം വേണമെന്ന നിര്‍ദ്ദേശം യോഗം സിബിഎസ്ഇക്ക് നല്‍കിയിരുന്നു. ഇതി നായി രൂപീകരിച്ച പത്തംഗ സമിതി വിശദമായ കൂടിയാലോചനയാണ് കഴിഞ്ഞ പത്ത് ദിവസത്തില്‍ നടത്തിയത്.

Also read:  കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണം: യുഎന്നിന്റെ മനുഷ്യാവകാശ സംഘടന

പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക എന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എല്ലാ സ്‌കൂളുകളുടെയും നില വാരം ഒരുപോലെയല്ല എന്നതിനാല്‍ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് കൂടി കണക്കിലെടുക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു. ഇതോ ടൊ പ്പം പതി നൊന്നാം ക്ലാസിലെ അവസാന മാര്‍ക്കും പരിഗണിച്ചേക്കും. 30 ശതമാനം വെയിറ്റേജ് പത്താം ക്ലാസി നും 30 ശതമാനം പതിനൊ ന്നാം ക്ലാസിനും ബാക്കി 12-ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കിനും നല്‍കാനാ ണ് സാധ്യത. കോടതിയുടെ അംഗീകാരത്തോടെയായിരിക്കും മാനദണ്ഡം നട പ്പാക്കുക. ജൂലായ് പതിനഞ്ചോടുകൂടി മാര്‍ക്ക് നിര്‍ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 28ലേക്ക് സിബിഎസ്ഇ നീട്ടിയിരുന്നു.

Also read:  'ഇരയെ വിവാഹം ചെയ്യാമോ'? ബലാത്സംഗ കേസിലെ പ്രതിയോട് സുപ്രീംകോടതിയുടെ വിചിത്ര പരാമര്‍ശം