കുട്ടി തന്റേതല്ലെന്ന ഹര്‍ജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. വിവാഹമോചനക്കേസിലാണ് ഈ ആവശ്യം കോടതി അംഗീകരിച്ചത്
കൊച്ചി : ഭാര്യയ്ക്ക് അവരുടെ സഹോദരി ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. കുട്ടി ത ന്റേതല്ലെന്ന ഹര്‍ജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. വിവാ ഹമോചനക്കേസിലാണ് ഈ ആവശ്യം കോടതി അംഗീകരിച്ചത്.
2006 മേയ് ഏഴിനാണ് ഹര്‍ജിക്കാരന്‍ വിവാഹിതനായത്. 2007 മാര്‍ച്ച് ഒമ്പതിന് ഭാര്യ പ്രസവിച്ചു. വി വാഹ സമയത്ത് ഹര്‍ജിക്കാരന്‍ സൈന്യത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് 22-ാം ദിവസം താന്‍ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയെന്നും ഭാര്യയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും ഹര്‍ജി ക്കാരന്‍ പറയുന്നു.വന്ധ്യതയുള്ള തനിക്ക് കുട്ടികളുണ്ടാവില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജ രാക്കി. ഭാര്യക്ക് അവരുടെ സഹോദരീ ഭര്‍ത്താ വുമായി ബന്ധമുണ്ടെന്നും കുട്ടി ആ ബന്ധത്തിലുള്ള താണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
ഡി.എന്‍.എ ടെസ്റ്റിന് അനുമതി നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ ഭാര്യ എതിര്‍ത്തെ ങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളി. കുട്ടിക്കു ചെല വിനു നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കുടുംബക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇവര്‍ കുട്ടിയുമായി ടെസ്റ്റിന് ഹാജരായില്ല. ഇതു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താനും കുടുംബക്കോടതി ലാ ബ് അധികൃതരുമായി ചര്‍ച്ച നടത്തി തിയ്യതിയും സമയവും നിശ്ചയിക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റി സ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.