English हिंदी

Blog

കൊച്ചി: ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്നതു മൂലം പ്രതിസന്ധിയിലായതഓടെ സർവീസ് നിർത്തിവയ്ക്കാൻ ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.ഒ.എ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി മൂലം ഓട്ടം കുറയുകയും വാടക നിരക്ക് കുത്തനെ ഇടിയുകയും ചെയ്തതോടെ നിശ്ചലമായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇന്ധനവില വർദ്ധനക്കെതിരെ അസോസിയേഷന്റെ കീഴിലുള്ള 5,000 ട്രക്കുടമകൾ സർവീസ് നിർത്തിവയ്ക്കും. സംസ്ഥാനത്തെ മറ്റ് ട്രക്ക് ഉടമാ അസോസിയേഷനുകളുമായി ചർച്ച നടത്തി സമര പരിപാടികൾ ആസൂത്രണം ചെയ്യും.
പ്രളയ കാലത്തും കോവിഡ് പ്രതിസന്ധിയിലും ജീവൻ പണയപ്പെടുത്തിയാണ് ട്രക്ക് തൊഴിലാളികളും ഉടമകളും സർവീസ് നടത്തുന്നത്. ലോക്ഡൗൺ കാലയളവിലെ റോഡ് നികുതിയും വാഹന വായ്പയുടെ മൊറോട്ടോറിയം കാലയളവിലെ പലിശയും ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി. ശ്രീദേവ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ പോൾ, സംസ്ഥാന ട്രഷറർ സുമീഷ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ യഹിയ കപ്പൂരി, എം.കെ സുമന്ത്, ജോയിന്റ് സെക്രട്ടറി പ്രശാന്ത് നിലമ്പൂർ എന്നിവർ സംസാരിച്ചു.

Also read:  ഭയപ്പെടാതെ ധൈര്യത്തോടെ ചൈനയെക്കുറിച്ച് പറയൂ; കേന്ദ്രത്തോട് രാഹുല്‍ഗാന്ധി