പ്രതിപക്ഷ ധര്‍മം മറന്ന രാഷ്‌ട്രീയ നാവ്

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ ചൊരിഞ്ഞ സ്‌ത്രിവിരുദ്ധത കലര്‍ന്ന നിന്ദയെ കുറിച്ച്‌ കഴിഞ്ഞ ദിവസം മലയാള മനോരമയുടെ ഏറെ ചര്‍ച്ചാവിഷയമായ `രാഷ്‌ട്രീയ നാവിന്റെ വേലിചാട്ടം’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ പേജില്‍ അതിനേക്കാള്‍ വലിയ തലകെട്ടോടെ `പരിശോധന ഇതു പോരാ’ എന്ന എന്‍.എസ്‌.മാധവന്റെ ഒരു ലേഖനമുണ്ട്‌. തത്സമയം എന്ന പ്രതിവാര പംക്തിയില്‍ അദ്ദേഹം എഴുതിയ ഈ ലേഖനത്തിന്റെ ആദ്യ പകുതി കോവിഡ്‌ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ ഫലപ്രദമായി നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തുന്ന വീഴ്‌ചകളെ കുറിച്ചാണ്‌.

പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിലാണ്‌ നേരത്തെ കോവിഡ്‌ അതിവേഗം പരന്നതെന്നും ഇപ്പോള്‍ മറ്റ്‌ സംസ്ഥാനങ്ങള്‍ പരിശോധന കൂട്ടിയപ്പോള്‍ കേരളം അതില്‍ ബഹുദൂരം പിറകോട്ടു പോയെന്നുമാണ്‌ മാധവന്‍ ചൂണ്ടികാണിക്കുന്നത്‌. ശരാശരി പരിശോധനകളുടെ എണ്ണത്തില്‍ 20-ാം സ്ഥാനത്താണ്‌ നമ്മുടെ സംസ്ഥാനമെന്നും ഇന്ത്യയുടേ ശരാശരിയേക്കാള്‍ താഴെയാണ്‌ കേരളത്തില്‍ നടക്കുന്ന പരിശോധനകളുടെ എണ്ണമെന്നും അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു.

Also read:  കേരള സ്റ്റോറി: ഐ എസില്‍ ചേര്‍ന്നവര്‍ 32,000 എന്നത് മൂന്നാക്കി

കേരളം കോവിഡ്‌ വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ കാണിക്കുന്ന ഇത്തരം അലംഭാവം കണക്കുകള്‍ നിരത്തി മുന്‍ ഐഎഎസ്‌ ഓഫീസര്‍ കൂടിയായ പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകന്‍ ചൂണ്ടികാണിക്കുമ്പോള്‍ അതേറ്റെടുക്കാനോ, ജനശ്രദ്ധയില്‍ പെടുത്തുന്ന ഒരു വിഷയമായി അവതരിപ്പിക്കാനോ പ്രതിപക്ഷത്തെ ഒരു നേതാവ്‌ പോലും മുന്നോട്ടു വന്നില്ല. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആകട്ടെ കേരളം മുഖ്യധാരാ മാധ്യമങ്ങള്‍ മുഖപ്രസംഗം പോലും എഴുതി ചൂണ്ടിക്കാട്ടിയ ഒരു പിഴവ്‌ തിരുത്താന്‍ ശ്രമിച്ചില്ലെന്ന്‌ മാത്രമല്ല, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ `റോക്ക്‌ ഡാന്‍സര്‍’ പോലുള്ള വിശേഷണങ്ങളിലൂടെ കൂടുതല്‍ അധിക്ഷേപങ്ങള്‍ ചൊരിയുകയാണ്‌ ചെയ്‌തത്‌. പോസിറ്റീവ്‌ പൊളിറ്റിക്‌സ്‌ എന്നത്‌ കേരളത്തിലെ പ്രതിപക്ഷം മറന്നുപോയിരിക്കുന്നു എന്നാണ്‌ ഇതൊക്കെ കാണിക്കുന്നത്‌.

Also read:  പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കോവിഡിനെ നേരിടാന്‍ കേരളം നടത്തിയ ആസൂത്രണത്തിന്റെ ക്രെഡിറ്റ്‌ സര്‍ക്കാരും എല്‍ഡിഎഫും ഒറ്റയടിക്ക്‌ കൊണ്ടുപോകുന്നതിലെ `ചൊരുക്ക്‌’ ആണ്‌ ഒരു കെപിസിസി പ്രസിഡന്റിനെ ഇത്തരം അധിക്ഷേപങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നത്‌. അതേ സമയം ചര്‍ച്ചാവിഷയമാകേണ്ട പ്രശ്‌നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കപ്പെടുന്നു എന്നതാണ്‌ ഈ നെഗറ്റീവ്‌ പൊളിറ്റിക്‌സിന്റെ ദോഷവശം. കെപിസിസി പ്രസിഡന്റ്‌ ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ചത്‌ കേരളത്തിലേക്ക്‌ വരുന്ന പ്രവാസികളോട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മകമായ സമീപനത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌. ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ വിവാദ പരാമര്‍ശങ്ങളെ കുറിച്ചാണ്‌. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ദുരിതം എന്ന അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ചകളില്‍ നിന്ന്‌ മാറ്റിവെക്കപ്പെട്ടു.

സാധാരണ ഇത്തരം ശ്രദ്ധ തിരിക്കല്‍ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത്‌ വീഴ്‌ച വരുത്തുന്ന സര്‍ക്കാരുകളാണ്‌. ഇവിടെ പ്രതിപക്ഷം തന്നെ അവര്‍ക്കു വേണ്ടി ആ റോള്‍ ഭംഗിയായി നിറവേറ്റി കൊടുത്തിരിക്കുന്നു! പിന്‍ബുദ്ധി അലങ്കാരമായി കൊണ്ടുനടക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ ഒരു ജനതയെ തന്നെയാണ്‌ ദുരിതത്തിലേക്ക്‌ നയിക്കുന്നത്‌.

Also read:  മാനസ കൊലക്കേസ് : രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്ന ദൃശ്യം പുറത്ത്, തോക്കിന്റെ ഉടമയെ കണ്ടെത്തി, പ്രതികളെ പിടികൂടിയത് സിനിമാ സ്‌റ്റൈലില്‍

സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക്‌ കടന്നിരിക്കുന്ന കോവിഡ്‌ ഉയര്‍ത്തുന്ന ഭീഷണിയോട്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന മൃദുസമീപനം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ്‌. കേരള സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ മികവിനെ സ്‌തുതിച്ച മാധ്യമങ്ങളും സാംസ്‌കാരിക നായകരും ആ മികവ്‌ പതുക്കെ പിഴവുകളിലേക്ക്‌ വഴിമാറുന്ന സാഹചര്യത്തില്‍ അത്‌ ചൂണ്ടികാട്ടാന്‍ മടിക്കുമ്പോള്‍ പ്രതിപക്ഷമാണ്‌ പോസിറ്റീവ്‌ പൊളിറ്റിക്‌സിന്റെ ആയുധമെന്ന നിലയില്‍ അതി നെ ഉപയോഗിക്കേണ്ടത്‌. നിര്‍ഭാഗ്യവശാല്‍ അത്‌ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത നെഗറ്റീവ്‌ പൊളിറ്റിക്‌സിന്റെ റോക്ക്‌ സ്റ്റാറുമാര്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാവത്തിനും നിഷേധാത്മക സമീപനത്തിനും കൂട്ടുനില്‍ക്കുകയാണ്‌ ചെയ്യുന്നത്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »