Web Desk
സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്പോർട്ട് നോൺട്രാൻസ്പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്.
Also read: ആറ് മാസമായി ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് നീക്കം ചെയ്ത് ആസ്റ്റര്‍ മെഡിസിറ്റി
സ്റ്റേജ് കാര്യേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കോൺട്രാക്റ്റ് കാര്യേജുകൾക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നൽകി.













