നിയമസഭാ തിരഞ്ഞെടുപ്പുകളും ബിജെപിയും

bjp

 

ഏതാനും മാസങ്ങള്‍ക്കകം നടക്കുന്ന കേരളം, ബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച്‌ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്‌. കോവിഡ്‌ കാലത്ത്‌ ജനങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍ അവരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തുവെന്നത്‌ ഈ തിരഞ്ഞെടുപ്പുകളില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപിയോടുള്ള സമീപനത്തില്‍ വോട്ടര്‍മാരുടെ പ്രധാന മാനദണ്‌ഡമായിരിക്കും.

തിരഞ്ഞെടുപ്പ്‌ നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്‌, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക്‌ നിലവില്‍ അധികാരമുള്ളത്‌ ഒരിടത്തു മാത്രമാണ്‌. ആസാമില്‍ അധികാരം നിലനിര്‍ത്തുന്നതിന്‌ അപ്പുറത്തേക്ക്‌ ബിജെപി പ്രകടനം മെച്ചപ്പെടുത്താനാകുമോ എന്നതാണ്‌ ചോദ്യം. അഞ്ച്‌ സംസ്ഥാനങ്ങളില്‍ ബംഗാളിലേക്കാണ്‌ എല്ലാ കണ്ണുകളും. ബംഗാളില്‍ മമത ബാനര്‍ജിയുടെ മേധാവിത്തത്തെ ചോദ്യം ചെയ്‌ത്‌ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനാകുമെന്നാണ്‌ അവരുടെ പ്രതീക്ഷ. അതേ സമയം മമതയുടെ വ്യക്തിപ്രഭാവത്തിനൊപ്പം നില്‍ക്കുന്ന ഒരു നേതാവിനെയും മുന്നോട്ടുകൊണ്ടുവരാന്‍ ബിജെപിക്ക്‌ സാധിച്ചിട്ടില്ല.

Also read:  കേരളത്തില്‍ സാമൂഹ്യ വ്യാപന ഭീതി പടരുമ്പോള്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സംബന്ധിച്ച്‌ 2024ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്റെ യോഗ്യതാ നിര്‍ണയ ഘട്ടമായിരിക്കും ഇത്‌. കേരളം, തമിഴ്‌നാട്‌ പോലെയുള്ള സംസ്ഥാനങ്ങളില്‍ തങ്ങളുടെ യോഗ്യത ഉയര്‍ത്തുക ആണ്‌ അവരുടെ ലക്ഷ്യം. മോദിയും ബിജെപിയും അരയും തലയും മുറുക്കിയിറങ്ങുന്ന ഈ തിരഞ്ഞെടുപ്പ്‌ യുദ്ധം ശ്രദ്ധ നേടുന്നത്‌ സര്‍ക്കാരിന്റെ ലോക്‌ഡൗണ്‍, വാക്‌സിന്‍ വിതരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള നയങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്‌.

ലോക്‌ഡൗണിനോടും ബജറ്റിനോടുമുള്ള ജനങ്ങളുടെ അടിയന്തിര പ്രതികരണം എന്തു തന്നെയായാലും അത്‌ ഈ അഞ്ച്‌ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. വാക്‌സിന്‍ വിതരണം വ്യാപകമായി വിമര്‍ശിക്കപ്പെടുന്ന വേളയിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച്‌ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ലോക്‌ഡൗണ്‍ സാരമായി ബാധിച്ചുവെന്ന വിമര്‍ശനം നിലനില്‍ക്കുന്ന വേളയില്‍ ഈ ജനങ്ങള്‍ വോട്ടെടുപ്പുകളിലൂടെ ബിജെപിയോട്‌ എങ്ങനെ പ്രതികരിക്കുമെന്നാണ്‌ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌.

Also read:  അവസരവാദ രാഷ്‌ട്രീയത്തിന്റെ പുതിയ അധ്യായം

കേരളത്തില്‍ പ്രചാരണത്തിന്‌ തുടക്കമിട്ട ബിജെപിയുടെ ദേശീയ പ്രസിഡന്റ്‌ ജെ.പി.നഡ്‌ഢ ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയെ പ്രത്യേകമായി ആക്രമിക്കാന്‍ ശ്രദ്ധിച്ചു. കിട്ടുന്ന വേദികളിലെല്ലാം രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ നഡ്‌ഢ ശ്രമിക്കുന്നത്‌ ശ്രദ്ധേയമാണ്‌. രാഹുലിനെ ബിജെപി ഭയക്കുന്നു എന്നതു തന്നെയാണ്‌ കാരണം. ഈ തിരഞ്ഞെടുപ്പുകളുടെ പ്രചാരണ വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ തൊലിയുരിയാന്‍ രാഹുല്‍ഗന്ധി മുന്‍നിരയിലുണ്ടാകും. പഴയ രാഹുല്‍ഗാന്ധിയല്ല ഇപ്പോള്‍ സര്‍ക്കാരിനെതിരായ വദികളില്‍ സംസാരിക്കുന്നത്‌. ചിലപ്പോള്‍ മണ്ടത്തരങ്ങളെന്ന്‌ തോന്നാവുന്ന പ്രസ്‌താവനകള്‍ കൊണ്ടും ദുര്‍ബലനായ ഒരു നേതാവിന്റെ ശരീരഭാഷ കൊണ്ടും പ്രതികൂലമായ പ്രതിച്ഛായ നേടിയെടുത്തിരുന്ന രാഹുല്‍ഗാന്ധിയെ അല്‍പ്പം താഴ്‌ന്ന ഗ്രേഡിലായിരുന്നു മാധ്യമങ്ങളും എതിരാളികളും എന്തിന്‌ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ പോലും ഉള്‍പ്പെടുത്തിയിരുന്നത്‌. ശക്തനായ ഒരു പ്രധാനമന്ത്രിയ്‌ക്ക്‌ എതിരെ നില്‍ക്കാന്‍ ഒട്ടും പോന്നയാളല്ല രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്‌. പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അവരുടെ നേതാവില്‍ നിന്ന്‌ തുടങ്ങുന്നുവെന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്ഥിതി വ്യത്യസ്‌തമാണ്‌. സര്‍ക്കാരിന്റെ നയങ്ങളിലെ പാളിച്ചകള്‍ കൃത്യമായി ചൂണ്ടികാണിക്കുന്ന രാഹുല്‍ഗാന്ധി ബിജെപിക്കെതിരായ പ്രചാരണത്തില്‍ തീവ്രസാന്നിധ്യമായി ഈ സംസ്ഥാനങ്ങളിലുണ്ടാകുമെന്ന്‌ കരുതാം.

Also read:  കരിനിയമത്തിനെതിരെ സമരം ചെയ്‌തവര്‍ അതിനെ തിരികെ ആനയിക്കുമ്പോള്‍...

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »