തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്തറുത്ത് കൊന്നു. വീടിനുള്ളില്‍ നിന്നാണ് അല്‍ത്താഫിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീറിന്റെ മൃതദേഹം സമീപത്തെ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. ഇളയകുട്ടിയെയും കുളത്തിലെറിഞ്ഞെന്ന് സംശയം. തിരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകന്‍ അല്‍ത്താഫിനെ വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഫീറും ഭാര്യയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികള്‍ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.












