ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായതായി ഡല്‍ഹി എയിംസ് ആശുപത്രി. അമിത് ഷാക്ക് ഇന്നുതന്നെ ആശുപത്രി വിടാമെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കോവിഡ് ഭേദമായതിന് പിന്നാലെ ശരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രിയെ കഴിഞ്ഞയാഴ്ച്ച എയിംസില്‍ പ്രവേശിപ്പിച്ചത്. 55 കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ദേഹം തന്നെയായിരുന്നു കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.











