English हिंदी

Blog

india china

Web Desk

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാന്‍ ഇടയായ സംഭവത്തില്‍ നിയന്ത്രണരേഖ മറികടക്കാന്‍ ചൈന ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഇന്ത്യ. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ചൈന ലംഘിച്ചെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. നിയന്ത്രണരേഖ മറികടക്കാന്‍ ചൈന ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Also read:  എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം ; കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം, സംഘര്‍ഷം

ചൈനീസ് സൈന്യത്തിന്‍റെ കയ്യില്‍ ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍, ചൈനീസ് സൈന്യം നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മുന്നേറിയതാണ് പ്രകോപിപ്പിച്ചതെന്നും മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പെടെ ഇരുപതോളം സൈനികരാണ് വീരമൃത്യു വരിച്ചത്.