Day: September 17, 2020

മോ​ദി സ​ര്‍​ക്കാ​റിനെതിരെ പ്രതിക്ഷേധം: കേന്ദ്ര വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി രാ​ജി വെച്ചു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ഭ​ക്ഷ്യ സം​സ്ക​ര​ണ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യും ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ നേ​താ​വു​മാ​യ ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്ന് രാ​ജി​വ​ച്ചു. മോ​ദി സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു രാ​ജി.

Read More »

കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു ; 2447 കോടി രൂപ വിവിധ പദ്ധതികൾക്ക്

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ

Read More »

വിദ്യാസമ്പന്നരായ യുവാക്കൾ കൃഷിയിലേക്ക് ; സംസ്ഥാനത്തു കർഷകക്ഷേമ ബോർഡ് വരുന്നു

വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ

Read More »
pinarayi vijayan

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപ്പെടുത്തും: മുഖ്യമന്ത്രി

വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്.

Read More »

എൻഐഎ വിളിപ്പിച്ചത്‌ സാക്ഷി മൊഴിയെടുക്കാൻ: മന്ത്രി കെ ടി ജലീൽ

ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ്‌ എൻഐഎ ആസ്ഥാനത്ത്‌ വിളിച്ചുവരുത്തിയതെന്ന്‌ മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ്‌ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തുനിന്ന്‌ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു

Read More »

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ്  അന്തരിച്ചു

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് സ്വാമി അയ്യപ്പൻ. പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സീരിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

Read More »

കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

Read More »

സ്‌കൂളുകള്‍ അടച്ചിടണം; കുട്ടികളിലെ വൈറസ് ബാധയില്‍ പഠനം വേണമെന്ന് ലോകാരോഗ്യ സംഘടന

കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, വൈറസ് വ്യാപനം തീവ്രമായ മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മഹാമാരിയില്‍ സ്‌കൂളുകള്‍ക്ക് നല്‍കേണ്ട പരിഗണനയെക്കുറിച്ച്‌ യുനെസ്‌കോയും യുനിസെഫുമായി നടത്തിയ ഓണ്‍ലൈന്‍ വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Read More »

സംസ്ഥാനത്ത് ഇന്ന് 4531 കോവിഡ് രോഗികള്‍; 2737 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ചാണ്ടി സൂക്തങ്ങളും കേരളവും

അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകളെ ഭംഗിയായി എങ്ങനെ മറച്ചുപിടിക്കാമെന്ന ദൗത്യം കൂടിയാണ് ആഘോഷങ്ങളുടെ വര്‍ണ്ണനകള്‍ നിറവേറ്റുന്നത്.

Read More »

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്.

Read More »

മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ചിരിച്ച്‌ കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറില്‍ പുറത്തേക്ക് പോയി. പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്.

Read More »
kamaruddin

ജൂവല്ലറി തട്ടിപ്പ്: കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. പയ്യന്നൂർ, ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി ഇതുവരെ 53 കേസും ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും കേസുമാണുള്ളത്. നിയമനടപടി ആരംഭിച്ചതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

Read More »

തദ്ദേശ സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ ക്ഷേമ പ്രവർത്തനം ഊർജിതമാക്കും: മന്ത്രി എ.സി. മൊയ്തീൻ

ലൈഫ് അടക്കമുള്ള സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്തുത്യർഹമായ പ്രവർത്തനമാണു നടത്തിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

Read More »

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് “

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് ” ചിത്രീകരണത്തിനൊരുങ്ങുന്നു. ബെസ്റ്റ്അക്ടർ, എ ബി സി ഡി, ചാർളി എന്നീ മൂന്ന് വൻ വിജയങ്ങൾക്ക് ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് വീണ്ടും സംവിധായക കുപ്പായം അണിയുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഓരോ സിനിമ കഴിയുമ്പോളും തന്റെ ലെവൽ കൂട്ടുന്ന സംവിധായകൻ ഇവിടെയും അത് തുടരും എന്നാണ് പ്രതീക്ഷ.

Read More »

പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ വ്യാപക അക്രമം; പോലീസുകാരന്റെ മുഖത്തേക്ക് കല്ലേറ്, കൈ തല്ലിയൊടിച്ചു

ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു.

Read More »

പ്രതിപക്ഷ സമരം: 30 ഓളം പോലീസുകാര്‍ക്ക് പരിക്ക്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടക്കുന്ന ആള്‍കൂട്ട സമരങ്ങള്‍ രോഗ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് സമരക്കാര്‍ എത്തുന്നത്.

Read More »

രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.

Read More »

എസ്ബിഐ എടിഎമ്മുകളില്‍ തുക പിന്‍വലിക്കുന്നതിന് ഒടിപി എടിഎമ്മില്‍ ടൈപ് ചെയ്യണം

വെള്ളിയാഴ്ച മുതല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ നിന്നു 10,000 രൂപ മുതല്‍ മുകളിലേക്കുള്ള തുക പിന്‍വലിക്കുന്നതിന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ് ) എടിഎമ്മില്‍ ടൈപ് ചെയ്യണം. എടിഎം ഡെബിറ്റ് കാര്‍ഡിന്റെ ‘പിന്‍’ കോഡിനു പുറമെയാണിത്.

Read More »