Day: September 10, 2020

ആറ് മാസമായി ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് നീക്കം ചെയ്ത് ആസ്റ്റര്‍ മെഡിസിറ്റി

രോഗിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച കൊങ്ങോര്‍പ്പിള്ളി സ്വദേശി വിനോജ് (43)-ന്റെ ശ്വാസകോശത്തില്‍ നിന്നാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ വല്‍സലന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദന്തല്‍ ക്യാപ്പ് നീക്കം ചെയ്തത്.

Read More »

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കന്‍ പഠനം

തലച്ചോറിലെത്തുന്ന വൈറസിന് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

Read More »

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ.

Read More »

കോവിഡ് മരണം; ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. കോളനികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്. സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് പോലും ക്ഷാമം നേരിട്ടേക്കാം. ജനങ്ങൾ ആരും റോഡിൽ കിടക്കാൻ ഇടയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടെന്ന് ശ്രേയാംസ് കുമാര്‍

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് ലോക്താന്ത്രിക് ജനതാദൾ. തദ്ദേശ തെരഞ്ഞെടുപ്പിനെയും ഉപതിരഞ്ഞെടുപ്പിനെയും രണ്ടായി കാണണം. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭയമില്ലെന്നും എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ എം പി പറഞ്ഞു.

Read More »

കോവിഡ്; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും

കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തെരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന.

Read More »

രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍

ഹൈക്കോടതി യുഎപിഎ കേസുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്

Read More »
kamaruddin

ലീഗില്‍ പോര്; എം സി കമറുദ്ദീനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍

സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി.ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. എംഎല്‍എ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

Read More »

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ്വരോഗം

യുവതി സുഖം പ്രാപിച്ചു വരികയാണെന്നും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയേറ്റ് അറിയിച്ചു

Read More »

ആത്മഹത്യ പ്രവണതയ്‌ക്കെതിരായ സന്ദേശവുമായി ‘ശ്രവണം’ ഷോര്‍ട് ഫിലിം

  ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്ന് ആത്മഹത്യാ പ്രവണതയ്‌ക്കെതിരായ ഹ്രസ്വചിത്രം പുറത്തിറക്കി ടീം ആര്‍ട്‌സ്. ചലച്ചിത്ര നടന്‍ പ്രിത്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോര്‍ട് ഫിലിം റിലീസ് ചെയ്തത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍

Read More »

സ്വര്‍ണ്ണക്കള്ളകടത്ത് പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം

വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം. പ്രതികളെ കരുതൽ തടങ്കലിലാക്കാനും നീക്കമുണ്ട്.

Read More »

നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം

നെല്‍ വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, നിലക്കടല, എള്ള് തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും

Read More »

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പോപ്പുലർ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Read More »

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.

Read More »

സൗദി എയർലൈൻസിന്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 30 രാജ്യങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇരു രാജ്യങ്ങളും ഉൾപ്പെടെ 30 രാജ്യങ്ങൾ ഇടം പിടിച്ചിട്ടുണ്ട് .

Read More »
kamaruddin

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഇന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും

ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ചിരകാലാഭിലാഷമായ പുതിയ അത്യാഹിത വിഭാഗം സെപ്തംബർ 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും.ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷയാകുന്ന ചടങ്ങിൽ സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. ശശി തരൂർ എം പി, മേയർ കെ ശ്രീകുമാർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

Read More »