English हिंदी

Blog

sc roopesh

 

ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ അടക്കമുള്ള കേസുകള്‍ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി യുഎപിഎ കേസുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കേരളം നിലപാട് അറിയിച്ചത്.

കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളില്‍ രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ യുഎപിഎ വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കിയത് സംബന്ധിച്ചാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

Also read:  ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തത്; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു 2013-ല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷനിലും 2014-ല്‍ വളയം പോലീസ് സ്റ്റേഷനിലും രൂപേഷിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതില്‍ നിന്ന് വിലക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. രൂപേഷ് പ്രതിയായ ഒരു കേസില്‍ ചുമത്തിയിരുന്ന യുഎപിഎ കുറ്റം പാലക്കാട്ടെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വളയം, കുറ്റ്യാടി കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി.

Also read:  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ലോക്ഡൗണ്‍ ഗുരുതര പ്രശ്‌നമുണ്ടാക്കി: സുപ്രീംകോടതി

ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റു ചില വിചാരണ കോടതികളിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.

Also read:  സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബി.ജെ.പി ബന്ധങ്ങൾ സംശയാസ്പദം: സിപിഐഎം