Day: September 10, 2020

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനം ഏഴാം ദിവസം

പാലക്കാട് ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് ഹാഫ് (ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം) ഫെസ്റിവലിനോടനുബന്ധിച്ചുള്ള റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്ര പ്രദർശനത്തിന്റെ ഏഴാം ദിവസം ( 10th September) www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണി മുതൽ ലൈവ് ആയി കാണാന്‍ സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More »

സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് പ്രവര്‍ത്തനം തുടങ്ങി

സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്തു. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

Read More »

നീറ്റ്-ജെഇഇ പരീക്ഷ: കേന്ദ്രത്തോട് ഇടഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുമായാണ് സുബ്രമണ്യന്‍ സ്വാമി പൊഖ്രിയാലിന് മറുപടിയുമായി രംഗത്തെത്തിയത്

Read More »

രോഗികള്‍ വര്‍ദ്ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

Read More »

‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിങ്ങിലെ അശാസ്ത്രീയത; കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറക്കിയ റാങ്കിങ്ങില്‍ കേരളം 28-ാം സ്ഥാനത്താണ്

Read More »

ത്യക്കാക്കരയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ഇടുക്കി, വട്ടവടയിലെ അഭിമന്യു. കേരളമൊന്നാകെ, മലയാളികളെല്ലാം ഏറ്റു പറഞ്ഞ പേര്. വട്ടവടയിലെ മിടുക്കനായിരുന്ന അഭിമന്യു രക്തസാക്ഷിയായി. അടുത്തകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്

Read More »

ദുബായില്‍ നഴ്‌സറികള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

Read More »

മാഹി ബൈപ്പാസ് പാലം തകര്‍ന്ന സംഭവം; കേന്ദ്ര വിജിലന്‍സ് കമ്മീഷന് രമേശ് ചെന്നിത്തലയുടെ കത്ത്

കണ്ണൂരിലെ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട നെട്ടൂരിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ഈ പണിയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിജിലന്‍സ് കമ്മീഷന് കത്ത് നല്‍കി.

Read More »

ഫിറ്റ്‌നസ് ഫോര്‍ എവരിബഡി; ദുബായില്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് പ്രോഗ്രം

ആരോഗ്യ രംഗം വെല്ലുവിളികളോടെ മുന്നേറുമ്പോള്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് സൗകര്യമൊരുക്കി ദുബായ്. സെപ്തംബര്‍ 17 മുതല്‍ 20 വരെയാണ് ഫിറ്റ്‌നസ് വ്യവസായ മേഖലയുടെ സഹകരണത്തോടെയുള്ള ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ ആരംഭിക്കുന്നത്.

Read More »

സേനകള്‍ക്കിടയില്‍ സാധന-സേവന കൈമാറ്റം സാധ്യമാക്കുന്ന ഉടമ്പടിയില്‍ ഒപ്പുവെച്ച് ഇന്ത്യയും ജപ്പാനും

ഇരു സേനകള്‍ക്കിടയിലെ പരസ്പര സഹകരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.

Read More »

മാധ്യമ വിചാരണ അതിരുകടക്കുന്നു; റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ചാനല്‍ സ്വീകരിക്കുന്ന നിലപാടിലെ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ 72 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാണ് അധികാരികള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ശാന്തശ്രീ വെളിപ്പെടുത്തി

Read More »

ഓഹരി വിപണിയില്‍ കരകയറ്റം; നിഫ്‌റ്റി 11,450ന്‌ തൊട്ടരികെ

ഓഹരി വിപണി തുടര്‍ച്ചയായ രണ്ട്‌ ദിവസത്തെ ഇടിവിന്‌ ശേഷം ഇന്ന്‌ കരകയറി. റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഓഹരി കുതിച്ചുയര്‍ന്നതാണ്‌ വിപണിക്ക്‌ തുണയായത്‌. റിലയന്‍സിന്റെ ഓഹരി വില ഇന്ന്‌ ഏഴ്‌ ശതമാനത്തിലേറെ ഉയര്‍ന്നു.

Read More »

ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്

ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി- ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്.

Read More »

കുവൈത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ക്വാറന്റീന്‍ മാര്‍ഗരേഖയ്ക്ക് സാധ്യത

കുവൈത്ത് ആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ക്വാറന്റീന്‍ മാര്‍ഗരേഖ ഇറക്കാന്‍ സാധ്യത.

Read More »

സര്‍ക്കാരിന് പരാജയഭീതി; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കരുതെന്ന് കെ.സുരേന്ദ്രന്‍

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍

Read More »

ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ റെട്രോസ്പെക്ടിവ് ഹ്രസ്വ ചിത്രമേള അവസാന ഘട്ടത്തിലേക്ക്

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർലിറ്റിൽ ഫിലിം ( ഹാഫ്) ഫെസ്റ്റിവലിന്റെ മുന്നോടിയായ” റെട്രോസ്പെക്ടീവ്” ഓൺലൈനായി സെപ്തംബര്‍ നാലാംതിയ്യതി മുതൽതുടങ്ങിയിരുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന മേള അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വരുന്ന ശനി, ഞായർ ദിവസങളിൽ, സ്പെറ്റംബർ പന്ത്രണ്ട്, പതിമൂന്ന് തിയ്യതികളിലായി രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ, മേളയുടെ അവസാനഘട്ടം നടക്കുന്നത്.

Read More »

ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ സാനിധ്യമറയിച്ച് ദുബായ് കിരീടാവകാശി

ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ എക്‌സ്‌പോ മെട്രോ സ്‌റ്റേഷനില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി.എക്‌സ്‌പോയുടെ ഭാഗമായി നടന്ന യോഗത്തിലും ഹംദാന്‍ പങ്കെടുത്തു.

Read More »

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം; ‘ടുഗെതർ വീ കാൻ’

മഹാമാരിക്കാലമാണ്…. രോഗത്തിന് പുറമെ പ്രതിസന്ധികൾ നിരവധി, പലതരം സങ്കീർണ്ണതകൾ മനസ്സിനെ ചുറ്റി വലിയുന്നുണ്ട്. പക്ഷെ ഏത് ദുരിത കാലത്തും സഹജീവികളെ ചേർത്തു നിർത്താൻ മറക്കരുത്.  ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെ , ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്ന ആത്മ വിശ്വാസം പകർന്നു, കരുത്തോടെ മുന്നേറാനുള്ള ആത്മബലം കൊടുക്കേണ്ട സമയമാണിത് “.

Read More »

അബുദാബിയിൽ റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ പിഴ 10 ലക്ഷം

അബുദാബിയിൽ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കസ്​റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും, റോഡിൽ മത്സരയോട്ടം നടത്തുകയും, സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം തെരുവിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം (പത്തു ലക്ഷം )വരെ പിഴ ചുമത്തും.

Read More »