English हिंदी

Blog

India Japan

 

ഡല്‍ഹി: സേനകള്‍ക്കിടയിലെ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുളള പ്രത്യേക ഉടമ്പടിയില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍ ജാപ്പനീസ് നയതന്ത്ര പ്രതിനിധി സുസുക്കി സതോഷി എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ചയാണ് കരാറിലൊപ്പിട്ടത്.

Also read:  സ്വത്ത് തര്‍ക്കം : കോഴിക്കോട് സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഇരു സേനകള്‍ക്ക് ഇടയിലെ പരസ്പര സഹകരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു. സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്ട്ര സമാധാന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസ നടപടികള്‍, പരസ്പര സമ്മതത്തോടു കൂടിയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അവശ്യസാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ കൈമാറ്റം ഉറപ്പാക്കുന്ന പ്രത്യേക ചട്ടക്കൂടിനും കരാര്‍ രൂപം നല്‍കുന്നു. കരാര്‍ മുഖേനെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.

Also read:  കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു