
കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു

ലൈംഗിക പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു

കോവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവൽക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കോൾ വിളിക്കുമ്പോൾ കേൾക്കുന്ന കോവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ചീഫ്സെക്രട്ടറി ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.

പ്രവര്‍ത്തന മികവിന് രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് വയനാട് ജില്ലാ കലക്ടര്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് 5 പേര്‍ പട്ടികയില്‍ ഇടം നേടി.

ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായ രക്ത പ്രവാഹ നിരക്ക് (Blood Flow Rate) മനസ്സിലാക്കുന്നതിന് ഇന്ത്യ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്‌ളോ മീറ്ററുകളെയാണ്.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കി.

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സാധാരണ സിനിമാ ലൊക്കേഷനുകളിലായിരിക്കും മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ്

കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുളള വ്യഗ്രതയില്‍ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാര്‍ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത്.

കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃ പരിശോധിക്കുന്നു.കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതിനെ തുടുര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നല്‍കിയ ഉത്തരവ്.

എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

സ്പുട്‌നിക് 5ന്റെ ക്ലിനിക്കല്‍ പരീക്ഷണ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പരീക്ഷത്തിന്റെ ഭാഗമായ 76 പേരിലും പ്രതിരോധ ശക്തി രൂപപ്പെട്ടു

യു.എ.ഇ എമിറേറ്റായ അജ്മാനിലെ പൊതുപാർക്കുകളും നഗരത്തിലെ പൊതു ഒത്തുചേരൽ കേന്ദ്രങ്ങളും തുറന്നു . കോവിഡ് മുൻകരുതൽ നടപടികളോടെയാണ് ഇപ്പോൾ സന്ദർശകർക്കായി പാർക്കുകൾ തുറന്നിരിക്കുന്നത് . ജീവനക്കാർക്ക് പ്രത്യേക കോവിഡ് പരിശീലനം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം കൂടുന്നതും, നിയന്ത്രങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. ജീവനക്കാരുടെ സംഘം മുഴുവൻ സമയ അണുനശീകരണ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.

ദുബൈയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നായി 207 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 121 ഗ്രാം വീതവും പിടിച്ചെടുത്തു.

രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.

കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.

അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഡല്‍ഹിയില്‍ നിന്നും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി.

മലപ്പുറത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തുപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.

നാടിനെ കണ്ണീരിലാഴ്ത്തി കൊല്ലത്ത് കോവിഡ് ബാധിച്ച് ആറു വയസുകാരി മരിച്ചു. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷ ആണ് മരിച്ചത്.

വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും കൂടുതൽ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒൻപത് സർവീസുകളാണ് കൂടുതലായി പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബര്‍ 15 വരെയുള്ള ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകളാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരുന്നത് .

ഫെവികോള്‍, പെയിന്റ് കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പിഡിലിറ്റ് ഇന്റസ്‌ട്രീസ്. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ് ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ് ഫെവികോള്‍, ഡോ.ഫിക്‌സ് ഇറ്റ്, സൈക്ലോ, ഹോബി ഐഡിയാസ്, റോഫ്, എം-സ്റ്റീല്‍ തുടങ്ങിയവ.