English हिंदी

Blog

stock scan

കെ.അരവിന്ദ്‌

ഫെവികോള്‍, പെയിന്റ്‌ കെമിക്കലുകള്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പോളിമര്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌. ഗുണ നിലവാരത്തിലും പുതുമയേറിയ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പിഡിലിറ്റ്‌ ഇന്റസ്‌ട്രീസിന്റെ പ്രശസ്‌ത ബ്രാന്റുകളാണ്‌ ഫെവികോള്‍, ഡോ.ഫിക്‌സ്‌ ഇറ്റ്‌, സൈക്ലോ, ഹോബി ഐഡിയാസ്‌, റോഫ്‌, എം-സ്റ്റീല്‍ തുടങ്ങിയവ.

1959ലാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌ പ്രവര്‍ ത്തനം ആരംഭിക്കുന്നത്‌. അക്കാലത്ത്‌ ഫെവികോള്‍ എന്ന ഏക ഉല്‍പ്പന്നം മാത്രമേ കമ്പനിക്കുണ്ടായിരുന്നുള്ളൂ. ഇത്‌ മരപ്പണിക്കാരുടെ ജോലി വളരെ എളുപ്പമാക്കുകയും ഇന്ത്യയിലെ ഏറ്റവുമേറെ അറിയപ്പെടുന്ന ബ്രാന്റുകളിലൊന്നായി മാറുകയും ചെയ്‌തു.

Also read:  പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

ഭവനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ പി ഡിലിറ്റിന്റെ ഉല്‍പ്പന്നങ്ങളില്‍ മൂന്നില്‍ രണ്ടും വില്‍ക്കപ്പെടുന്നത്‌. ഇന്ത്യയില്‍ പൂര്‍ണ സജ്ജമായ മൂന്ന്‌ ഗവേഷണ വികസന കേന്ദ്രങ്ങളാണ്‌ കമ്പനിക്കുള്ളത്‌. സിങ്കപ്പൂര്‍, തായ്‌ലാന്റ്‌, ബ്ര സീല്‍, ദുബായ്‌, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ എന്നിവിടങ്ങളിലായി അഞ്ച്‌ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയുണ്ട്‌.

ഫെവികോള്‍, ഫെവിക്വിക്‌, എംസീല്‍, ഡോ.ഫിക്‌സ്‌ ഇറ്റ്‌ എന്നിവ വിപണി മേധാവിത്തം പുലര്‍ത്തുക മാത്രമല്ല, അതാത്‌ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ പര്യായങ്ങള്‍ കൂടിയായി മാറിയിട്ടുണ്ട്‌. മരപണിക്കായി ഒട്ടിക്കുന്ന പശ ഇന്ന്‌ ഫെവികോള്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കരകയറ്റം ഉണ്ടാകുന്നതോടെ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസിന്റെ ബിസിനസ്‌ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്‌.

Also read:  ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍

ഇടത്തരം കമ്പനികളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്ന ഓഹരികളിലൊന്നാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌. നിക്ഷേപകര്‍ ക്ക്‌ ദീര്‍ ഘകാല ലക്ഷ്യത്തോടെ വാങ്ങാവുന്ന ഓഹരിയാണ്‌ ഇത്‌. ദീര്‍ഘകാലാടിസ്ഥാന ത്തില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌.

Also read:  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപിക്കാം

ഓഹരി സൂചികയില്‍ നിന്നും വേറിട്ടു നി ല്‍ക്കുന്ന പ്രകടനമാണ്‌ കഴിഞ്ഞ വര്‍ഷങ്ങളി ല്‍ ഈ ഓഹരി കാഴ്‌ച വെച്ചത്‌. കഴിഞ്ഞ മൂ ന്ന്‌ വര്‍ഷത്തിനിടെ 19.61 ശതമാനം നേട്ടമാണ്‌ വാര്‍ഷികാടിസ്ഥാനത്തില്‍ ഈ ഓഹരി നല്‍ കിയത്‌. അതേ സമയം ഇക്കാലയളവില്‍ സെ ന്‍സെക്‌സ്‌ നല്‍കിയത്‌ 6.47 ശതമാനം വാര്‍ ഷിക നേട്ടമാണ്‌. ദീര്‍ഘകാല നിക്ഷേപകര്‍ക്ക്‌ അനുയോജ്യമായ ഓഹരിയാണ്‌ പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌.