
സെന്‍സെക്‌സ് 39,000 പോയിന്റിന് മുകളില്‍
ഓഹരി വിപണി കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 39,000 പോയിന്റിന് മുകളിലും നിഫ്‌റ്റി 11,500 പോയിന്റിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 230 പോയിന്റും നിഫ്‌റ്റി 77 പോയിന്റും നേട്ടം രേഖപ്പെടുത്തി. ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്.


















