പോളിസികള്‍ ഒന്നിലേറെയായാല്‍ ക്ലെയിം എങ്ങനെ നല്‍കണം?

insurance health

കെ.അരവിന്ദ്‌

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണം ഇത്തരം പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്‌. ചിലര്‍ക്ക്‌ ഒന്നിലേറെ പോളിസികളുടെ കവറേജ്‌ ഉണ്ടാകുന്നതും സാധാരണമാണ്‌. ഒന്നിലേറെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുത്തവരും വ്യക്തിഗതമായി എടുത്ത പോളിസിക്ക്‌ പുറമെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉള്ളവരും ക്ലെയിം നല്‍കുന്നത്‌ എങ്ങനെയെന്ന്‌ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌.

ഒന്നിലേറെ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ പോളിസികള്‍ എടുക്കുമ്പോള്‍ കവറേജിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത്‌ ക്ലെയിം ഉന്നയിക്കുമ്പോള്‍ ഗുണകരമാകും. രണ്ടാമത്തെ പോളിസിയെടുക്കുമ്പോള്‍ തനി ക്ക്‌ മറ്റൊരു പോളിസിയുള്ള കാര്യം ഇന്‍ഷുറന്‍സ്‌ കമ്പനിയെ അറിയിക്കാന്‍ ശ്രദ്ധിക്കണം.

ഒന്നിലേറെ പോളിസികളുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കുന്നതിന്‌ ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയെ സമീപിച്ചാല്‍ മതിയാകും. ക്ലെയിമിനായി പോളിസിയുള്ള എല്ലാ കമ്പനികളെയും സമീപിക്കണമെന്ന്‌ നിര്‍ബന്ധമില്ല. ഏതാനും വര്‍ഷം മുമ്പ്‌ മൊത്തം ഹോ സ്‌പിറ്റല്‍ ബില്ലിനു മേലുള്ള ക്ലെയിം അനുവദിക്കുമ്പോള്‍ ഒന്നിലേറെ പോളിസികളുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ഷെയര്‍ ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. പോളിസി ഉടമയ്‌ക്ക്‌ ഏത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയെയും മുഴുവന്‍ ക്ലെയിമിനായി സമീപിക്കാം.

Also read:   ഇരുളും വെളിച്ചവും-കെഎം റോയ്‌

ആദ്യത്തെ പോളിസിയിലെ സം അഷ്വേര്‍ ഡിന്റെ പരിധി കവിയുകയാണെങ്കില്‍ ബാക്കി തുകയ്‌ക്കുള്ള ക്ലെയിമിനായി രണ്ടാമത്തെ ഇന്‍ ഷുറന്‍സ്‌ കമ്പനിയെ സമീപിക്കാവുന്നതാണ്‌. ആദ്യത്തെ ഇന്‍ഷുറന്‍സ്‌ കമ്പനി മുഴുവന്‍ തുകയ്‌ക്കും ക്ലെയിം അനുവദിക്കാതിരിക്കുകയും ചില ബില്ലുകള്‍ക്ക്‌ ക്ലെയിം നിഷേധിക്കുകയും ചെയ്യുകയാണെങ്കില്‍ രണ്ടാമത്തെ കമ്പനിയെ സമീപിക്കാവുന്നതാണ്‌. ആദ്യത്തെ പോളിസിയിലെ സം അഷ്വേര്‍ഡിന്റെ പരിധി കവിഞ്ഞില്ലെങ്കില്‍ പോലും ഇത്തരത്തില്‍ ബാക്കി തുകയ്‌ക്കുള്ള ക്ലെയിമിനായി രണ്ടാമത്തെ പോളിസി ഉപയോഗപ്പെടുത്താം.

Also read:  മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ മൊഴിയെടുക്കും

ഒന്നിലേറെ പോളിസികളുള്ളവര്‍ക്ക്‌ ഏത്‌ പോളിസിയില്‍ ക്ലെയിം നല്‍കണമെന്ന സംശയമുണ്ടാകാം. വ്യക്തിഗതമായി എടുത്ത പോളിസിക്ക്‌ പുറമെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ കൂടിയുള്ളവര്‍ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസി ഉപയോഗപ്പെടുത്തുന്നതാകും നല്ലത്‌. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ നോ ക്ലെയിം ബോണസ്‌ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആണിത്‌. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ ക്ലെയിം നല്‍കുമ്പോള്‍ വ്യക്തിഗതമായി എടുത്ത പോളിസിയില്‍ നോ ക്ലെയിം ബോണസ്‌ ആനുകൂല്യം ലഭിക്കുക യും ചെയ്യും. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസി യില്‍ കൂടുതല്‍ വിപുലമായ കവറേജ്‌ ലഭ്യമാകാറുണ്ട്‌. നിലവിലുള്ള അസുഖങ്ങള്‍ക്കുള്ള വെയ്‌റ്റിംഗ്‌ പീരിയഡും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ കുറവാണ്‌. അതേ സമയം ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയിലെ സം അ ഷ്വേര്‍ഡ്‌ മുഴുവന്‍ ക്ലെയിം തുകയും ലഭിക്കുന്നതിന്‌ പര്യാപ്‌തമല്ലെങ്കില്‍ വ്യക്തിഗതമായി എടുത്ത പോളിസി ഉപയോഗപ്പെടുത്തേണ്ടി വരും.

Also read:  ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും: ഇടിമിന്നല്‍ മുന്നറിയിപ്പ്

ക്ലെയിം അപേക്ഷ നല്‍കുമ്പോള്‍ ഒറിജിനല്‍ ഹോസ്‌പിറ്റല്‍ ബില്ലുകളും ഡിസ്‌ചാര്‍ജ്‌ സമ്മറിയും സമര്‍പ്പിക്കേണ്ടതുണ്ട്‌. ഒന്നിലേറെ ഇന്‍ഷുറന്‍സ്‌ കമ്പനികളെ ക്ലെയിമിനായി സ മീപിക്കുമ്പോള്‍ ബില്ലുകളും രേഖകളും സമര്‍ പ്പിക്കേണ്ടത്‌ എങ്ങനെയന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. രണ്ടാമത്തെ ഇന്‍ഷുറന്‍ സ്‌ കമ്പനിയെ ക്ലെയിമിനായി സമീപിക്കുമ്പോ ള്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആദ്യത്തെ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നുമുള്ള ക്ലെയിം സെറ്റില്‍മെന്റ്‌ സംബന്ധിച്ച കത്തും സമര്‍പ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിൽ ’14 ഡേയ്‌സ്’ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക്

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

POPULAR ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »