English हिंदी

Blog

brigadiers daughter faces right wing trolls

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്‌ ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ ങ്കുവച്ച ചില രാഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തിയാണ് ആക്രമണം

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്വിന്ദര്‍ സിങ് ലിഡ്ഡറുടെ മകള്‍ ആഷ്‌ ന ലിഡ്ഡര്‍ക്കു (17) നേരെ സൈബര്‍ ആക്രമണം. ആഷ്‌ന മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില രാ ഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തിയാണ് ആക്രമണം. ഇതിന്പിന്നാലെ ആഷ്‌നയെ പിന്തുണച്ച് നിരവധി പ്രമുഖര്‍ രംഗത്ത് വരിക യായിരുന്നു.

Also read:  രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ തുടരും, വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ആഷ്‌നയ്ക്ക് തീവ്ര ഇടതുനിലപാടാണ് എന്ന് വാദിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ആഷ്‌ന സോഷ്യല്‍മീഡിയ അക്കൗ ണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തു. സംഭവത്തി ല്‍ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആഷ്‌നയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു.