ധര്‍മ്മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യ ത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ തടസവാദങ്ങള്‍ അംഗീകരിക്കാതെ സൂര്യനെല്ലി പെണ്‍വാ ണിഭ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജയിലിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തി ങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം.
ധര്മരാജന് ജാമ്യം അനുവദിക്കരുതെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരു ന്നു. കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം കഠിനതടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ അനുവദിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്.
2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴ് വര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് ധര്‍മ രാജന്‍ അറസ്റ്റിലായത്. ധര്‍മരാജനെ പാര്‍പ്പിച്ചി രിക്കുന്ന പൂജപ്പുര ജയിലില്‍ നിലവില്‍ കോവിഡ് വ്യാപന സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാ ര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാ മ്യം നല്‍കുകയായിരുന്നു. കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മരാജന്‍ നേരത്തെ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ധര്‍മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കി ലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗ ണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി. 1996ലായിരുന്നു കേരളത്തെ ഇളക്കിമറിച്ച സൂര്യനെല്ലി പീഡനം.