Web Desk
ലഡാക്ക്: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. അനന്ത്‌നാഗിലെ ബിജ്‌ബെഹര പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ചു വയസ്സുളള ആണ്‍കുട്ടിയും കൊല്ലപ്പെട്ടു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് ഭീകരര്‍ വെടിവെയ്പ്പ് നടത്തിയതെന്ന് ദേശിയ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ ആരംഭിച്ചു.