English हिंदी

Blog

k n balagopal

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയി ലേറെയായി വര്‍ദ്ധിച്ചുവെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹ ചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാല ഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. ധവളപത്രം ഇറ ക്കില്ല, സാമ്പത്തിക ബാദ്ധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് തടസമാകില്ലെന്നുമാണ് സര്‍ക്കാ റിന്റെ വിശദീകരണം. 2010- 2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയി ലേറെയായി. കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ തിരിച്ചടിയായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നികുതി പിരി വ് ഊര്‍ജിതമാക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞുവെന്നും മന്ത്രി പറ ഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെ കുറിച്ച് ധവള പത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാ വ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും ധനവകു പ്പിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. കേരള ത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.