English हिंदी

Blog

 കുവൈറ്റ് സന്ദർശക വിസ താൽക്കാലികമായി നിർത്തിവെച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ  കുടുംബ വിനോദ  സഞ്ചാര സന്ദർശക വിസ നൽകുന്നത്  താൽക്കാലികമായി നിർത്തിവെച്ചു . ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ്  നവാഫ് അസ്സബാഹ്  ആണ്ഉത്തരവിറക്കിയത് .

Also read:  ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍

തിങ്കളാഴ്ച  മുതൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെയാണിത് . വിസ നടപടികൾക്ക് പുതിയ മെക്കാനിസം കൊണ്ടു വരുന്നതിനു മുന്നോടിയായി ആണ്  നടപടിയെന്ന്  മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം  അണ്ടർ സെക്രട്ടറിയുടെ  പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബസന്ദർശന വിസ  അനുവദിച്ചിരുന്നുള്ളൂ. 500കുവൈറ്റ് ദിനാറിന്  മുകളിൽ ശമ്പളം ഉള്ളവർക്കു  മാത്രമാണ്  വിസ നൽകിയിരുന്നത് .

Also read:  ബലിപെരുന്നാള്‍ ; യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി