ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു
ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് കൂടുതല്‍ സാമ്പത്തിക ചെലവേറും. വെള്ളിയാഴ്ചകളിലും അവധി ദിനങ്ങളിലും നല്‍കിയിരുന്ന വാഹന പാര്‍ക്കിങിന് സൗജന്യം ഇല്ലാതാക്കിയതോടെയാണിത്. ഇതോടെ, ഈ ദിവസങ്ങളിലും മണിക്കൂറിന് പണം നല്‍കണം. ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
സാധാരണ വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പണമടച്ചുള്ള മേഖലകളില്‍ പാര്‍ക്കിംഗ് സൗജന്യമായിരുന്നു. ഇതാണ്, ഇനി വര്‍ഷത്തില്‍ എല്ലാ ദിവസവും ഫീസാക്കാന്‍ തീരുമാനമായത്. നീല നിറത്തില്‍ നഗരത്തിലെങ്ങും സ്ഥാപിച്ച പെര്‍മിറ്റ് ബോര്‍ഡ് വഴി, പാര്‍ക്കിംഗ് സോണുകള്‍ തിരിച്ചറിയാന്‍ കഴിയും. 2018 മുതലാണ് ഷാര്‍ജയില്‍ പെയ്ഡ് സോണുകള്‍ ആദ്യമായി പ്രഖ്യാപിച്ചത്.













