പാനൂര്‍ കൊലപാതകത്തിന് പിന്നാലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന് ജയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.
കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ വെട്ടിക്കൊന്ന സംഭവുമായി ബന്ധപ്പെട്ട് ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന് സിപിഎം നേതാവ് പി. ജയരാജന്റെ മകന് ജയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയിന് രാജിന്റെ ഫേസ്ബുക്കില്‍ ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്.
പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.
ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര് ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്ന് പി ജയരാജന് വ്യക്തമാക്കി.