English മലയാളം

Blog

India – China

 

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തി ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.

Also read:  ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. നിരവധി ചര്‍ച്ചകള്‍ ഇതിനോടകം നടന്ന് കഴിഞ്ഞെങ്കിലും അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ ചൈന ഇതുവരെ സന്നദ്ധരായിട്ടില്ല.

Also read:  വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ആന്ധ്രയ്ക്ക് ;കേരളം പുറകിൽ  

ചൈന ഇന്ത്യ‌ക്കെതിരെ മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് സംഭവം എന്നായിരുന്നു പ്രചരണം. ബെയിജിംഗിലെ ഒരു പ്രഫസറുടെ അഭിപ്രായത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്.