പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്ത ത്തില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം.സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബാ യ രജപക്സെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു. പത്ര ക്കുറി പ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച വിവരം അറിയിച്ചിരിക്കുന്നത്.
കൊളംബൊ: സാമ്പത്തിക പ്രതിസന്ധി കാരണം ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ മന്ത്രിമാരു ടെ കൂട്ടരാജി. മുഴുവന്‍ മന്ത്രിമാരും രാജിവച്ച് ഒഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി ദിനേശ് ഗുണവര്‍ധന വ്യ ക്തമാക്കി. ഞായറാഴ്ച രാത്രി വൈകി നടന്ന യോഗത്തിലാണ് സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതായി മന്ത്രിമാര്‍ അറിയിച്ചത്. 26 മന്ത്രിമാരാണ് രാജി കത്ത് നല്‍കിയത്.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തില്‍ ദേശീയ സ ര്‍ക്കാരുണ്ടാക്കാന്‍ നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ പ്രതിപക്ഷം ഉള്‍പ്പെടെ യുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു.പത്രക്കുറിപ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാ രുണ്ടാക്കാന്‍ ക്ഷണിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികളെ യും ക്ഷണിച്ചതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂട്ടായി പ്ര വര്‍ത്തിക്കാം എന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം.
അതേസമയം, ശ്രീലങ്കന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാള്‍ രാജിവച്ചു. മന്ത്രിമാര്‍ രാജിവച്ച സാഹ ചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം കനക്കുകയാണ്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച വ ര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തി നീ ക്കി. തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം അരങ്ങേറി. ക ര്‍ഫ്യൂ ലംഘിച്ചതിന് 664 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.