Web Desk
പാക്കിസ്ഥാനില്‍ നിന്നുളള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യുഎഇയിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 പരിശോധന സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിരോധനം തുടരും.
Urgent travel alert for passengers travelling from Pakistan.#YouAreResponsible#We_Are_All_Responsible pic.twitter.com/cpQ4RUsjms
— NCEMA UAE (@NCEMAUAE) June 28, 2020
യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ മുന്‍കരുതല്‍ നടപടി എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നടപടി ബാധിച്ചിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്ന് ജിസിഎഎ അറിയിച്ചു.