സെന്‍സെക്‌സ്‌ വീണ്ടും 40,000 പോയിന്റിന്‌ മുകളില്‍

SENSEX

മുംബൈ: കഴിഞ്ഞ വെള്ളിയാഴ്‌ചയിലെ ശക്തമായ കരകയറ്റം ഓഹരി വിപണി ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനത്തിലും തുടര്‍ന്നു. നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി ഇന്ന്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ പോയില്ല. ഒടുവില്‍ തുടങ്ങിയ നിലവാരത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു.

സെന്‍സെക്‌സ്‌ ഇന്ന്‌ 448 പോയിന്റ്‌ ഉയര്‍ന്നു. നിഫ്‌റ്റി 110 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി.
സെന്‍സെക്‌സ്‌ 40,431 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,519.48 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 11,898.25 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി 11,873 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Also read:  ഖത്തറിൽ സർക്കാർ വാഹനങ്ങളും ഉപകരണങ്ങളും ലേലത്തിൽ; രണ്ട് മന്ത്രാലയങ്ങളുടെയും ലേലം തീയതികൾ പ്രഖ്യാപിച്ചു

പ്രധാനമായും ബാങ്ക്‌ ഓഹരികളാണ്‌ ഇന്ന്‌ നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.96 ശതമാനം ഉയര്‍ന്നു. എച്ച്.‌ഡി.എഫ്‌.സി ബാങ്കിന്റെ മികച്ച രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലമാണ്‌ ബാങ്കിങ്‌ ഓഹരികളുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. ബാങ്ക്‌ ഓഫ്‌ ബറോഡ, ഫെഡറല്‍ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌ തുടങ്ങിയ ഓഹരികള്‍ അഞ്ച്‌ ശതമാനം മുതല്‍ എട്ട്‌ ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.

മെറ്റല്‍ സൂചികകളിലും മുന്നേറ്റ പ്രവണത ദൃശ്യമായിരുന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.78 ശതമാനം ഉയര്‍ന്നു. അതേസമയം ഓട്ടോ, ഫാര്‍മ, ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. നിഫ്‌റ്റി ഫാര്‍മ സൂചിക 1.67 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

Also read:  കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 35 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 15 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. ഐസിഐസിഐ ബാങ്ക്‌, നെസ്‌ളേ ഇന്ത്യ, ആക്‌സിസ്‌ ബാങ്ക്‌, ഗെയില്‍, എസ്‌ബിഐ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഐസിഐസിഐ ബാങ്ക്‌ 5.12 ശതമാനം നേട്ടം രേഖപ്പെടുത്തി. നെസ്‌ളേ ഇന്ത്യ, ആക്‌സിസ്‌ ബാങ്ക്‌, ഗെയില്‍, എസ്‌ബിഐ എന്നീ ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

Also read:  നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് : ഒഇടി,ഐഇഎല്‍ടിഎസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ദിവിസ്‌ ലാബ്‌, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ഹീറോ മോട്ടോഴ്‌സ്‌, സിപ്ല, ബജാജ്‌ ഓട്ടോ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം നേരിട്ടു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES