വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. തഹസി ല്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റു മോര്‍ട്ടം നടത്തുക. റിഫയു ടെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് ബ ന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തി ലാണ് പോസ്റ്റുമോര്‍ട്ടം
കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. തഹസി ല്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നട ത്തുക. റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയി രുന്നു. ഈ സാഹചര്യത്തി ലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
മാര്‍ച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയു ടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്. യൂട്യൂബിലെ ലൈക്കിന്റെയും, സബ്‌സ്‌ക്രിപ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പൊ ലീ സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദ്ദിച്ചെന്നും പീഡനം സഹിക്കാനാവാതെ യാണ് റിഫയുടെ ആത്മഹത്യ യെന്നും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭര്‍ ത്താവ് മെഹനാസിനെതിരെ പൊലീസ് കെസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടു ത്തിരിക്കുന്നത്.പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ജോലി ആവശ്യാര്‍ ത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. ഇരുവര്‍ക്കും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.











