തിരുവനന്തപുരം : നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ കാരക്കോണത്തെ വീട്ടില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ കാല്‍നടയായുള്ള ലോംങ് മാര്‍ച്ച് മാര്‍ച്ച് 31ന് ആരംഭിക്കും. അനുവിന്റെ മാതാവ് ലോംങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ 8ന് ആരംഭിക്കുന്ന മാര്‍ച്ച് വിവിധ സ്വീകരണ സ്ഥലങ്ങള്‍ പിന്നിട്ട് രാത്രി 8ന് ബാലരാമപുരത്ത് സമാപിക്കും.
രണ്ടാം ദിവസം ഏപ്രില്‍ 1ന് ബാലരാമപുരത്ത് നിന്നും രാവിലെ 8 ന് തുടങ്ങും. 11ന് തമ്പാനൂരില്‍ എത്തിച്ചേരും. തുടര്‍ന്ന്് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലി ആരംഭിക്കും. റാലി സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിച്ചേരുമ്പോള്‍ സമാപന സമ്മേളനം നടന്‍ ജഗദീഷ് ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ ,സാമൂഹ്യ നേതാക്കള്‍ പ്രസംഗിക്കും.