English മലയാളം

Blog

delhi-mumbai-flights

 

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുളള ട്രെയിന്‍- വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നു. തലസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 28 മുതല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളെ എണ്ണം കൂടി വരികയാണ്. കോവിഡ് മരണ നിരക്കുകളും വര്‍ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച തലസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നിരുന്നു.

Also read:  രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 13,832 പേര്‍ രോഗമുക്തി നേടിയെന്ന് പുതിയ കണക്കുകള്‍

അതേസമയം മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.  മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും കോവിഡ് വ്യാപനവും രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. കോവിഡിന്റെ കാര്യത്തില്‍ കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിന് എതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. കോടതി ഇടപെടുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നതെന്നും സര്‍ക്കാര്‍ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

Also read:  ജമ്മുകാശ്മീര്‍ ഇന്നുമുതൽ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു

 

 

Also read:  ലോകത്ത് അഞ്ച് കോടി പതിമൂന്ന് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍