കൊച്ചി: ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയാണ് വില. ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയില്‍ 91 രൂപ 48 പൈസയുമാണ് ഡീസലിന്റെ വില. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇന്ധന വില നൂറ് കടന്നു.
കുതിച്ചുയരുന്ന ഇന്ധനവില, പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങളുടെ വില ഉയരാനും കാരണമായി. ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനത്തെ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.