പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാ ഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറ സ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം
ട്രിച്ചി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത 26-കാരിയായ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂള്‍ അധ്യാപിക തുറയൂര്‍ സ്വദേശിനി ഷര്‍മിളയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് തുറയൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ഒരു അധ്യാപികയേയും അതേദിവസം മുതല്‍ കാണാതായതായി വിവരം ലഭിച്ചത്. പിന്നാലെ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് നമ്പറുകളും ഒരേ സമയം സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഒരു സ്ഥലത്താ കാം എന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.
ദിവസങ്ങള്‍ക്കുമുമ്പാണ് പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പ്രവര്‍ ത്തിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ട്രിച്ചിയിലാണെന്ന് കണ്ടെത്തുകയായിരു ന്നു. തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇവര്‍ വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ ത്ഥിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.