English हिंदी

Blog

WhatsApp Image 2020-06-22 at 1.31.24 PM

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടി കുട്ടിയുടെ ശത്രക്രിയ ആരംഭിച്ചു. തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തസ്രാവം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. 48 മണിക്കൂറിന് ശേഷമേ കട്ടിയുടെ ആരേഗ്യസ്ഥിതിയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയുകയുളളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also read:  ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് ; രാഹുല്‍ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകണം

ജനിച്ചത് പെണ്‍കുഞ്ഞായതിനാലാണ് പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശി ഷെെജുവാണ് 55 ദിവസം പ്രായമുളള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് കട്ടിലില്‍ നിന്നും തറയില്‍ വീണ് പരിക്കേറ്റുവെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ സ്വകാര്യ അശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പരിക്കുകളില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. ശിശുക്ഷേമ സമിതിയാണ് കുഞ്ഞിന്‍റെ ചികിത്സാ ചെലവ് വഹിക്കുന്നത്.

Also read:  ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കാൻ നീക്കം

അതേസമയം അച്ഛന്‍റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Also read:  പരിസ്ഥിതി ചലച്ചിത്ര മേള 'ധ്വനി 2023 '; നടന്‍ ജയറാം പോസ്റ്റര്‍ പ്രകാശനം ചെയ്തു

54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്‍റെ ക്രൂരത വേദനാജനകമാണ്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. അതിനാല്‍ തന്നെ അയല്‍ക്കാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.