പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായു ള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക
കോട്ടയം: പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്ര തിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിന് ശേ ഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. നിതിനയുടെ പോസ്റ്റുമോര്‍ട്ടവും നാളെയാണ് നടക്കുക.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജില്‍ നാടിനെ നടു ക്കിയ കൊലപാതകം നടന്നത്. അവസാന വര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയ തായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്ര മിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടന്‍ തന്നെ നിതിനയെ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രണയ നൈരാശ്യ മാണ് കൊലയ്ക്ക് കാരണമായതെന്ന് അഭിഷേക് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണ്. എന്നാല്‍ വഴക്കിനിടെ പെ ട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപ്പെടുത്തി. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലാ യിരുന്നു. എന്നാല്‍ നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി നല്‍കി.