English हिंदी

Blog

ramesh chennithala

തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത് ഭയന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also read:  അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസ് എന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് നിയമസഭാ സമ്മേളനം മാറ്റിവച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്നു പറഞ്ഞ ചെന്നിത്തല നിയമസഭ എന്ന് ചേര്‍ന്നാലും പ്രമേയം അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നും വ്യക്തമാക്കി.

Also read:  സ്വര്‍ണാഭരണ മേഖലയിലെ കള്ളപണത്തിന്‌ കുരുക്ക്‌ വീഴുമ്പോള്‍

സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും മുഖ്യമന്ത്രി രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം എകെജി സെന്ററില്‍ നടത്തിയതിനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ജിവനക്കാരുടെ യോഗം എകെജി സെന്ററില്‍ വിളിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അത് ചട്ടലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Also read:  സ്വപ്നയുടെ ശബ്ദരേഖ പോലീസ് പടച്ചുണ്ടാക്കിയത്: ചെന്നിത്തല