നാളെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ധന നാളെയും തുടരും. നാളെ സംസ്ഥാനത്ത് ഒരു ലിറ്റ ര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.ഇതോടെ ഒരുമാസത്തിനിടെ പെട്രോളിന് കൂടിയത് 8 രൂപ 88 പൈസയാണ്.
കോഴിക്കോട്ട് പെട്രോള്‍ വില ലിറ്ററിന് 111.18 രൂപയാകും. തിരുവനന്തപുരത്ത് പെട്രോള്‍ വില 112.73 രൂപയാ കും. കൊച്ചിയില്‍ പെട്രോളിനു 110.26 രൂപയുമാകും. അതേസമ യം ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകില്ല.
തിങ്കളഴ്ച ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. ഇതോടെ ഇന്ന് തിരുവന ന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു.ഡീസലിന് 105 രൂപ 85 പൈസയായി. ഞായറാഴ്ച പെട്രോള്‍ ലീറ്ററി ന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു.