ചെറുകിട വ്യാപാരം: അംബാനിയും, ആമസോണും

Ambani vs Amazone

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയുടെ കുത്തക ആരുടേതാവും. അംബാനിയും, ആമസോണും മുഖാമുഖം ഏറ്റുമുട്ടുന്ന രംഗമായി ചെറുകിട വ്യാപാര മേഖല മാറുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ വ്യക്തത വരുമെന്നു കണക്കാക്കപ്പെടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (ബിഗ് ബസാര്‍) ചെറുകിട വ്യാപാര ശൃംഖല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ ആര്‍ബിട്രേഷന്‍ വിധി തിങ്കളാഴ്ചയോടെ വരും. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ആണ് വിധി പറയുക. സിംഗപ്പൂരിലെ മുന്‍ അറ്റോര്‍ണി ജനറല്‍ ആയ വി.കെ. രാജയാണ് കേസ്സിലെ ഏക ആര്‍ബിട്രേറ്റര്‍. ഇരൂകൂട്ടരും തങ്ങളുടെ വാദങ്ങള്‍ ഒക്ടോബര്‍ 16-ാം തീയതിയോടെ ആര്‍ബിട്രേറ്ററുടെ മുമ്പില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ചക്കോ, അതിനു മുമ്പോ വിധി പറയുമെന്നാണ് അടിയന്തരമായി വാദങ്ങള്‍ കേട്ട ശേഷം രാജ അഭിപ്രായപ്പെട്ടത്.

Also read:  ഓഹരി വിപണിയെ ഉയര്‍ത്തിയത്‌ റിലയന്‍സ്‌

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ചെറുകിട-മൊത്ത വ്യാപാര ശൃംഖലകള്‍ മുഴവന്‍ റിലയന്‍സ് ഏറ്റെടുക്കുന്നത്. ഏകദേശം 24,700 കോടി രൂപക്കായിരുന്നു ഈ കൈമാറ്റം. ഇന്ത്യയിലെ റീടൈല്‍ മേഖലയില്‍ വലിയ മാറ്റത്തിന് നിമിത്തമാകുമെന്ന് വിലയിരുത്തപ്പെട്ട ഈ കൈമാറ്റം ആമസോണിന്റെ ഇടപെടലോടെ വഴിമുട്ടി. 2019-ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് എന്ന സ്ഥാപനത്തില്‍ ആമസോണ്‍ 1,430 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്രസ്തുത നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പ് മറ്റാര്‍ക്കെങ്കിലും കച്ചവടം കൈമാറ്റം ചെയ്യുന്ന പക്ഷം അക്കാര്യം മുന്‍കൂട്ടി തങ്ങളെ അറിയിക്കുവാന്‍ ബാധ്യതയുണ്ടെന്നാണ് ആമസോണിന്റെ വാദം. ഹരീഷ് സാല്‍വെ റിലയന്‍സിനും, സിദ്ധാര്‍ദ്ധ് സിംഗ് ഫ്യൂച്ചര്‍ ഗ്രൂപ്പു സ്ഥാപനങ്ങള്‍ക്കും, ഗോപാല്‍ സുബ്രമണ്യം ആമസോണിനു വേണ്ടിയും ഹാജരായി.

Also read:  അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍ വംശജര്‍

2018-ലെ കണക്കു പ്രകാരം 950 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) മൂല്യമുളള ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരമാണ് ഈ തര്‍ക്കത്തിന്റെ പിന്നിലുള്ളതെന്നു വിലയരുത്തപ്പെടുന്നു. 2020-ഓടെ ഇന്ത്യയിലെ ചെറുകിട വ്യാപര മേഖല 1.1 ട്രില്യണ്‍ ഡോളര്‍ എത്തുമെന്നാണ് ചില വിലയിരുത്തലുകള്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടൈല്‍ ബ്രാന്‍ഡായ ബിഗ് ബസാറിന്റെ രാജ്യവ്യാപകമായ ശൃംഖലയും, മൊബൈല്‍ ഫോണ്‍ രംഗത്ത് ജിയോയുടെ ഒന്നാം സ്ഥാനവും ചേരുമ്പോള്‍ ചെറുകിട വ്യാപാര മേഖലയില്‍ അധീശത്വം ഉറപ്പിക്കുന്നതിന് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കഴിയുമെന്നാണ് വിലയിരുത്തലുകള്‍. അതിന് തടയിടുന്നതിനാണ് ആമസോണിന്റെ ശ്രമം. വാള്‍മാര്‍ട്ട് എന്ന മറ്റൊരു ആഗോള ഭീമന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ടും ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്.

Also read:  12,000 പോയിന്റില്‍ നിഫ്‌റ്റിക്ക്‌ കടുത്ത പ്രതിരോധം

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ഒമാൻ്റെ സാമ്പത്തിക വളർച്ചയിൽ കയ്യൊപ്പ് പതിപ്പിച്ച മലയാളി, സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ- ഡോ. ഡേവിസ് കല്ലൂക്കാരൻ

ബിമൽ ശിവാജി. ഡോ. ഡേവിസ് കല്ലൂക്കാരൻ കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒമാൻ എന്ന രാജ്യത്തിൻ്റെ വികസന യാത്രയിൽ ഒരു നിർണായക ശക്തിയായി മാറിയ വ്യക്തിയാണ് ഡോ. ഡേവിസ് കല്ലൂക്കാരൻ. ഒരു ചാർട്ടേർഡ്

Read More »

പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും

ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80

Read More »

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത്

Read More »

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ

Read More »

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »