English हिंदी

Blog

WhatsApp Image 2020-06-22 at 3.10.07 PM

Web Desk

വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ വീണ്ടും ഭൂചലനം. ചമ്പായി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സെയ്സ്മോളജി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.10നായിരുന്നു സംഭവം. ഭൂചലനത്തെ തുടര്‍ന്ന് ജില്ലയിലെ നിരവധി വീടുകള്‍ തകര്‍ന്നു. ഒട്ടേറെ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മിസോറാം പോലീസ് കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മിസോറാം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും സംസ്ഥാനത്തിന് ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മിസോറാമിന് പിന്തുണയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലക് കുമാര്‍ ദേബും ട്വീറ്റ് ചെയ്തു. ത്രിപുരയിലെ ജനങ്ങള്‍ മിസോറാമിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിസോറാമിലെ എൻഗോപ പ്രദേശത്ത് നിന്ന് 9 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

Also read:  മെസ്സിക്ക് 700 കരിയര്‍ ഗോള്‍; ചരിത്ര നേട്ടത്തിലും സമനിലശാപം ഒഴിയാതെ ബാഴ്‌സലോണ