English हिंदी

Blog

കൊച്ചി: ലോക്ക് ഡൗണിൽ വിപണികൾ അടഞ്ഞുകിടന്നതും ചരക്കുനീക്കം തടസപ്പെട്ടതും
പ്രമുഖ കൺസ്യൂമർ ഇലക്ടിക്കൽ, ഇലക്ടോണിക്‌സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജൂൺ30 ന് അവസാനിച്ച 2019-20 വർഷം രണ്ടാം പാദത്തിലെ പ്രവർത്തനഫലത്തെ ബാധിച്ചു.
ഏപ്രിൽ – ജൂൺ പാദത്തിലെ മൊത്തം പ്രവർത്തന വരുമാനം 408 കോടി രൂപയാണ്. മുൻ വർഷം  ഇതേ കാലയളവിലെ വരുമാനത്തിൽ നിന്ന് (706.65 കോടി) 42 ശതമാനം കുറവ്.
നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 3.64 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദത്തിലെ വരുമാനത്തെ (53.03 കോടി) അപേക്ഷിച്ച് ഇടിവ് 93 ശതമാനമാണ്.
ലോക്ഡൗൺ മൂലം ഏപ്രിലിൽ വിറ്റുവരവ് നിലച്ചു. മേയ് ആദ്യവാരം പ്രവർത്തനങ്ങൾ  ഘട്ടങ്ങളായി പുനരാരംഭിച്ചു. മേയിൽ വിറ്റുവരവ് മുൻവർഷം മേയിലേതിന്റെ 70 ശതമാനം നേടി. ജൂണിൽ മുൻവർഷത്തെ വിറ്റുവരവിന്റെ 90ശതമാനവും നേടി.
കോവിഡ് മൂലം ഫാക്ടറികൾ പൂർണമായി ഉപയോഗപ്പെടുത്താനോ ഉൽപന്നശ്രേണി നിശ്ചയിക്കാനും കഴിയാത്തത് പ്രവർത്തനലാഭത്തെ ബാധിച്ചു.
ജീവനക്കാരെ പിരിച്ചുവിടലോ ശമ്പളം വെട്ടിക്കുറയ്ക്കലോ നടപ്പാക്കാതെ ചെലവുകൾ ചുരുക്കി. പ്രവർത്തനമൂലധന മാനേജ്‌മെന്റ് ഉപയോഗിച്ച് ക്യാഷ് ഫ്‌ളോ ശക്തമായി തുടർന്നു.
വെല്ലുവിളിയുയർത്തിയ സാഹചര്യം നേരിടുന്നതിൽ കരുത്തു കാട്ടിയെന്ന് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മേയിലും ജൂണിലും തിരിച്ചുവരവിന് കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപണികൾ അടച്ചിട്ടതും പ്രാദേശിക ലോക്ഡൗണുകളും വിൽപനയെ ബാധിച്ചു. സാഹചര്യം മാറിവരുന്നതനുസരിച്ച് ബിസിനസ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also read:  വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം